₹10 ലക്ഷം ബജറ്റിൽ 2026-ൽ വാങ്ങാൻ കഴിയുന്ന മികച്ച കാറുകൾ ഏതൊക്കെയാണ്? പുതിയ കാർ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഇന്ന് ഹാച്ച്ബാക്ക്, കോംപാക്ട് SUV, സെഡാൻ, CNG തുടങ്ങി നിരവധി ഓപ്ഷനുകളുണ്ട്. നല്ല മൈലേജ്, സുരക്ഷ, ഫീച്ചേഴ്സ്, മൈന്റെനൻസ്, ഡ്രൈവിംഗ് കംഫോർട് എന്നിവയെല്ലാം പരിഗണിച്ചാണ് കാർ തിരഞ്ഞെടുക്കേണ്ടത്.
₹10 ലക്ഷം ex-showroom ബജറ്റിൽ 2026-ൽ ശ്രദ്ധിക്കാവുന്ന പ്രധാന മോഡലുകളിൽ Maruti Suzuki Swift, Maruti Baleno, Tata Tiago, Hyundai Grand i10 Nios, Maruti Fronx, Tata Punch എന്നിവ ഉൾപ്പെടുന്നു.
ഈ ആറ് കാറുകൾക്കും വ്യത്യസ്തമായ പ്രത്യേകതകളുണ്ട്. ചിലത് മൈലേജിനും കുറഞ്ഞ മെയ്ന്റനൻസിനും മികച്ചതാണ്, ചിലത് SUV സ്റ്റൈലിങ്ങിനും, ഉയർന്ന സീറ്റിങ് പൊസിഷനും കൂടുതൽ അനുയോജ്യമാണ്.
₹10 ലക്ഷം ബജറ്റിൽ 2026-ൽ വാങ്ങാവുന്ന മികച്ച കാറുകൾ – ഒറ്റനോട്ടത്തിൽ
| കാർ | ഏകദേശ ഓൺറോഡ് വില (Ex-Showroom) | പ്രധാന പ്രത്യേകത |
|---|---|---|
| Maruti Suzuki Swift | 5.84 – 8.89 ലക്ഷം | മൈലേജ്, കുറഞ്ഞ മെയ്ന്റനൻസ് |
| Maruti Suzuki Baleno | 5.99 – 9.99 ലക്ഷം | പ്രീമിയം ഹാച്ച്ബാക്, മൈലേജ്, കുറഞ്ഞ മെയ്ന്റനൻസ് |
| Maruti Suzuki Fronx | 6.85 – 11.98 ലക്ഷം | ക്രോസ്സോവർ ഡിസൈൻ |
| Tata Tiago | 4.69 – 8.62 ലക്ഷം | സേഫ്റ്റി, CNG ഓപ്ഷൻ |
| Tata Punch | 5.75 – 10.77 ലക്ഷം | ഉയർന്ന സീറ്റിംഗ്, സേഫ്റ്റി |
| Hyundai Grand i10 Nios | 5.59 – 8.50 ലക്ഷം | കംഫേർട്, ഫീച്ചേഴ്സ് |
ശ്രദ്ധിക്കുക: മുകളിലുള്ളത് എക്സ്-ഷോറൂം വിലകളാണ്. RTO, റോഡ് ടാക്സ്, ഇൻഷുറൻസ്, റെജിസ്ട്രേഷൻ, ആക്സെസ്സറിസ് തുടങ്ങിയവ ചേർന്നാൽ ഓൺ-റോഡ് വില കൂടുതലാകും. നഗരവും സംസ്ഥാനവും അനുസരിച്ച് അന്തിമ വില മാറാം.
1. Maruti Suzuki Swift
₹10 ലക്ഷം ബജറ്റിൽ ഏറ്റവും ജനപ്രിയമായ ഹാച്ച്ബാക്ക് കാറുകളിൽ ഒന്നാണ് Maruti Suzuki Swift. നഗര യാത്രകൾക്കും കുടുംബ ഉപയോഗത്തിനും അനുയോജ്യമായ പ്രായോഗികമായ കാർ എന്ന നിലയിൽ Swift-ന് വലിയ സ്വീകാര്യതയുണ്ട്.
2026 സെപ്റ്റംബർ നിലവാരത്തിൽ സ്വിഫ്റ്റ്-ന്റെ തുടക്കവില ₹5.84 ലക്ഷം ex-showroom ആണ്. പെട്രോൾ, AMT, S-CNG എന്നീ ഓപ്ഷനുകൾ ലഭ്യമാണ്.
പ്രധാന സവിശേഷതകൾ
- 1.2-ലിറ്റർ പെട്രോൾ എൻജിൻ
- മാനുവൽ, AMT ട്രാൻസ്മിഷൻ
- S-CNG വേറിയന്റസ്
- 5-സീറ്റർ
- നല്ല സിറ്റി ഡ്രൈവബിലിറ്റി
- കുറഞ്ഞ മൈന്റെനൻസ്
- സൈഡ് & കർട്ടൻ എയർബാഗ്സ്
- ഹിൽ ഹോൾഡ് അസിസ്ററ്
Swift-ന്റെ പ്രധാന ആകർഷണം ദൈനംദിന ഉപയോഗത്തിലെ പ്രായോഗികതയും മൈലേജും ആണ്.
ആർക്കാണ് Swift അനുയോജ്യം?
ദിവസേന ഓഫീസ്, സ്കൂൾ, സിറ്റി യാത്രകൾക്കായി ഉപയോഗിക്കുന്നതും മൈന്റെനൻസ് ചെലവ് കുറയ്ക്കുന്നതുമായ ഒരു കാർ വേണമെങ്കിൽ Swift മികച്ച ഓപ്ഷനാണ്.
2. Maruti Suzuki Baleno
₹10 ലക്ഷം ബജറ്റിൽ ഒരു പ്രീമിയം ഹാച്ച്ബാക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാരുതി ബലേനോ ശ്രദ്ധിക്കാവുന്ന മോഡലാണ്.
2026-ൽ ബലെനോയ്ക്ക് വലിയ അപ്ഡേറ്റ് ലഭിച്ചിട്ടുണ്ട്. പുതിയ മോഡലിന്റെ വില ഏകദേശം ₹5.99 ലക്ഷം മുതൽ ₹9.99 ലക്ഷം വരെ ex-showroom ആണ്. പെട്രോൾ, AMT, CNG ഓപ്ഷൻസ് ലഭ്യമാണ്.
പുതിയ ബലേനോയിൽ Level 2 ADAS, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ് തുടങ്ങിയ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രധാന സവിശേഷതകൾ
- പ്രീമിയം ഹാച്ച്ബാക്ക് ഡിസൈൻ
- വിശാലമായ ക്യാബിൻ
- നല്ല ബൂട്ട് സ്പേസ്
- പെട്രോൾ , CNG ഒപ്ഷൻസ്
- മാനുവൽ , AMT ഓപ്ഷൻസ്
- അഡ്വാൻസ്ഡ് സേഫ്റ്റി സംവിധാനം
- Level 2 ADAS (ഉയർന്ന വേരിയന്റുകളിൽ)
- വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ് (ഉയർന്ന വേരിയന്റുകളിൽ)
ആർക്കാണ് Baleno അനുയോജ്യം?
ഹാച്ച്ബാക്ക് -ന്റെ പ്രയോഗികതയ്ക്കൊപ്പം പ്രീമിയം ഡിസൈൻ, ഫീച്ചറുകൾ, കൂടുതൽ ക്യാബിൻ സൗകര്യം എന്നിവ ആഗ്രഹിക്കുന്നവർക്ക് Baleno നല്ലൊരു തിരഞ്ഞെടുപ്പാണ്.
3. Maruti Suzuki Fronx
₹10 ലക്ഷം ബജറ്റിൽ Crossover-സ്റ്റൈൽ ഡിസൈൻ ഉള്ള കാർ വേണമെങ്കിൽ Maruti Fronx മികച്ച ഓപ്ഷനുകളിൽ ഒന്നാണ്.
2026 സെപ്റ്റംബർ നിലവാരത്തിൽ Fronx-ന്റെ എക്സ്-ഷോറൂം വില ഏകദേശം ₹6.85 ലക്ഷം മുതൽ ആരംഭിക്കുന്നു.
Fronx-ന്റെ 1.2-ലിറ്റർ പെട്രോൾ , CNG, 1.0-ലിറ്റർ ടർബോ പെട്രോൾ എന്നീ ഓപ്ഷൻസ് ലഭ്യമാണ്. പെട്രോൾ വേരിയന്റുകളിൽ AMT, ടർബോ പെട്രോൾ-ൽ ഓട്ടോമാറ്റിക് ഓപ്ഷൻ എന്നിവയും ലഭ്യമാണ്.
പ്രധാന സവിശേഷതകൾ
- Crossover സ്റ്റൈലിംഗ്
- 1.2-ലിറ്റർ പെട്രോൾ
- 1.0-ലിറ്റർ ടർബോ പെട്രോൾ
- CNG ഓപ്ഷൻ
- മാനുവൽ, AMT,
- കോംപാക്ട് ഡൈമെൻഷൻസ്
- ഉയർന്ന റോഡ് പ്രെസെൻസ്
- നല്ല ഗ്രൗണ്ട് ക്ലീറൻസ്
ആർക്കാണ് Fronx അനുയോജ്യം?
ഹാച്ച്ബാക്ക്-ന്റെ പ്രായോഗികതയും SUV-യുടെ ലുക്കും ഒരുമിച്ച് ആഗ്രഹിക്കുന്നവർക്ക് Fronx മികച്ച തിരഞ്ഞെടുപ്പാണ്.
₹10 ലക്ഷം എക്സ്-ഷോറൂം ബജറ്റിൽ Fronx-ന്റെ ചില വേരിയന്റ്സ് പരിഗണിക്കാം. എന്നാൽ ഉയർന്ന വേരിയന്റുകളുടെ വില ഈ ബജറ്റിന് മുകളിലേക്ക് പോകും.
4. Tata Tiago
₹10 ലക്ഷം ബജറ്റിൽ പണത്തിനൊത്ത മൂല്യം നൽകുന്ന കാർ അന്വേഷിക്കുന്നവർക്ക് Tata Tiago ശ്രദ്ധിക്കാവുന്ന ഒരു ഓപ്ഷനാണ്.
Tiago-യുടെ വില ഏകദേശം ₹4.69 ലക്ഷം എക്സ്-ഷോറൂം മുതൽ ആരംഭിക്കുന്നു. ഉയർന്ന വേരിയന്റുകളിൽ CNG, AMT തുടങ്ങിയ ഓപ്ഷനുകളും ലഭ്യമാണ്.
പ്രധാന സവിശേഷതകൾ
- കോംപാക്ട് ഹാച്ച്ബാക്ക്
- പെട്രോൾ ഓപ്ഷൻ
- CNG ഓപ്ഷൻ
- മാനുവൽ, AMT ട്രാൻസ്മിഷൻ
- 5-സീറ്റർ
- നഗര ഉപയോഗത്തിന് അനുയോജ്യമായ വലുപ്പം
- പ്രായോഗികമായ ഇന്റീരിയർ
- കുടുംബ ഉപയോഗത്തിന് അനുയോജ്യം
Tiago-യുടെ ഏറ്റവും വലിയ നേട്ടം കുറഞ്ഞ ബജറ്റിൽ ഒരു പൂർണ്ണസജ്ജമായ ഹാച്ച്ബാക്ക് ലഭിക്കുന്നു എന്നതാണ്.
ആർക്കാണ് Tiago അനുയോജ്യം?
ആദ്യമായി വാഹനം വാങ്ങിക്കുന്നവർ, ചെറിയ കുടുംബങ്ങൾ, നഗര യാത്ര കൂടുതലുള്ളവർ എന്നിവർക്ക് Tiago പരിഗണിക്കാം.
CNG ഉപയോഗിക്കുന്നവർക്ക് ചിലവ് കുറയ്ക്കാനും ഇത് സഹായകരമായേക്കാം.
5. Tata Punch
₹10 ലക്ഷം ബജറ്റിൽ compact സുവ രൂപത്തിലുള്ള വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് Tata Punch വളരെ ശ്രദ്ധേയമായ ഓപ്ഷനാണ്.
Punch-ന്റെ പ്രധാന പ്രത്യേകത SUV-സ്റ്റൈൽ ഡിസൈൻ, ഉയർന്ന സീറ്റിങ് പൊസിഷൻ, ഒതുങ്ങിയ ഡൈമെൻഷനുകൾ എന്നിവയാണ്. Tata Motors Punch-നെ ഹാച്ച്ബാക്ക്-ന്റെ ചടുലതയും SUV-യുടെ കഴിവുകളും കൂട്ടിച്ചേർത്ത മോഡലായി അവതരിപ്പിക്കുന്നു.
2026-ലെ വിലകൾ വേരിയന്റ് അനുസരിച്ച് മാറുന്നു. നിലവിലെ മാർക്കറ്റ് പ്രകാരം Punch-ന്റെ ബേസ് പെട്രോൾ വേരിയന്റ് ഏകദേശം ₹5.75 ലക്ഷം പരിധിയിൽ നിന്ന് ആരംഭിക്കുന്നു.
പ്രധാന സവിശേഷതകൾ
- കോംപാക്ട് SUV ഡിസൈൻ
- ഉയർന്ന സീറ്റിങ് പൊസിഷൻ
- പെട്രോൾ , CNG ഓപ്ഷൻസ്
- മാനുവൽ , AMT ഓപ്ഷൻസ്
- City-friendly size
- നല്ല റോഡ് പ്രെസെൻസ്
- കുടുംബ ഉപയോഗത്തിന് അനുയോജ്യം
Safety
Punch-ന്റെ സേഫ്റ്റി ഇമേജ് ശക്തമാണ്. Tata Motors പുറത്തിറക്കിയ ആദ്യകാല Punch മോഡലിന് Global NCAP-ൽ 5-സ്റ്റാർ adult occupant protection റേറ്റിംഗ് ലഭിച്ചിരുന്നു.
നിലവിലെ മോഡലിന്റെ safety specifications, variant-wise equipment എന്നിവ വാങ്ങുന്നതിന് മുമ്പ് ഔദ്യോഗിക വിവരങ്ങളിൽ പരിശോധിക്കുന്നത് നല്ലതാണ്.
ആർക്കാണ് Punch അനുയോജ്യം?
SUV ലുക്ക്, ഉയർന്ന സീറ്റിങ് പൊസിഷൻ, കോംപാക്ട് സൈസ്, കുടുംബ ഉപയോഗം എന്നിവ ആഗ്രഹിക്കുന്നവർക്ക് Tata Punch മികച്ചൊരു ഓപ്ഷനാണ്.
6. Hyundai Grand i10 Nios
₹10 ലക്ഷം ബജറ്റിൽ കംഫർട്ട്, ഫീച്ചേഴ്സ്, റിഫൈൻമെൻറ് എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നവർക്ക് Hyundai Grand i10 Nios നല്ലൊരു ഹാച്ച്ബാക്ക് ഓപ്ഷൻ ആണ്.
2026 സെപ്റ്റംബർ നിലവാരത്തിൽ Grand i10 Nios-ന്റെ തുടക്കവില ₹5.59 ലക്ഷം ex-showroom ആണ്. പെട്രോൾ, CNG, മാനുവൽ, AMT ഓപ്ഷനുകൾ ലഭ്യമാണ്.
പ്രധാന സവിശേഷതകൾ
- 1.2-litre Kappa പെട്രോൾ എൻജിൻ
- പെട്രോൾ + CNG ഓപ്ഷനുകൾ
- മാനുവൽ , AMT
- 5-സീറ്റർ
- 6 എയർബാഗുകൾ
- ESC
- TPMS
- പിന് സീറ്റിലെ AC വെന്റുകൾ
- Touchscreen ഇന്ഫോടെയ്ന്മെന്റ്
- Android Auto, Apple CarPlay
2026-ൽ Hyundai Grand i10 Nios-ന് VIBE Edition കൂടി അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ dashcam, black-painted alloy wheels, leather-wrapped സ്റ്റിയറിംഗ് വീൽ തുടങ്ങിയ അധിക ഫീച്ചറുകൾ ലഭിക്കുന്നു.
ആർക്കാണ് Grand i10 Nios അനുയോജ്യം?
കംഫര്ട്ടബിൾ സിറ്റി കാർ, നല്ല ഫീച്ചറുകൾ, ഓട്ടോമാറ്റിക് ഓപ്ഷൻ എന്നിവ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കും ആദ്യമായി വാഹനം വാങ്ങിക്കുന്നവർക്കും Grand i10 Nios പരിഗണിക്കാം.
₹10 ലക്ഷം ബജറ്റിൽ കാർ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
₹10 ലക്ഷം ബജറ്റ് എന്ന് പറയുമ്പോൾ ആദ്യം എക്സ്–ഷോറൂം ആണോ ഓൺ–റോഡ് ആണോ എന്ന് തീരുമാനിക്കുക.
ഉദാഹരണത്തിന് ₹9 ലക്ഷം എക്സ്-ഷോറൂം വിലയുള്ള കാർ വാങ്ങുമ്പോൾ RTO, ഇൻഷുറൻസ്, രെജിസ്ട്രേഷൻ തുടങ്ങിയവ കൂടി ചേർന്നാൽ ഓൺ-റോഡ് വില ₹10 ലക്ഷം കടക്കാം.
അതുകൊണ്ട് കാർ വാങ്ങുന്നതിന് മുമ്പ്:
- ഓൺ-റോഡ് വില പരിശോധിക്കുക
- ഇൻഷുറൻസ് പ്രീമിയം താരതമ്യം ചെയ്യുക
- RTO/റോഡ് ടാക്സ് പരിശോധിക്കുക
- മൈലേജ് മാത്രം നോക്കാതെ യഥാർത്ഥ റണ്ണിങ് കോസ്ററ് പരിഗണിക്കുക
- സേഫ്റ്റി ഫീച്ചറുകൾ പരിശോധിക്കുക
- സർവീസ് കോസ്ററ് ചോദിച്ചറിയുക
- സ്പെയർ പാർട്സ് വില പരിശോധിക്കുക
- നിങ്ങളുടെ ഉപയോഗത്തിന് അനുയോജ്യമായ ട്രാൻസ്മിഷൻ തിരഞ്ഞെടുക്കുക
- ടെസ്റ്റ് ഡ്രൈവ് എടുക്കുക
- കുറഞ്ഞത് രണ്ട് അല്ലെങ്കിൽ മൂന്ന് കാറുകൾ തമ്മിൽ താരതമ്യം ചെയ്യുക
2026-ൽ ₹10 ലക്ഷം ബജറ്റിലെ മികച്ച കാർ ഏതാണ്?
ഒറ്റ കാറിനെ എല്ലാവർക്കും “മികച്ച കാർ” എന്ന് പറയാൻ കഴിയില്ല. എങ്കിലും ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ:
| ആവശ്യം | പരിഗണിക്കാവുന്ന കാർ |
|---|---|
| Mileage & low running cost | Maruti Suzuki Swift |
| Premium hatchback, Mileage | Maruti Baleno |
| Budget/value for money | Tata Tiago |
| Comfort & features | Hyundai Grand i10 Nios |
| Crossover-style design | Maruti Fronx |
| Compact SUV style, High Seating position | Tata Punch |
അതിനാൽ ₹10 ലക്ഷം ബജറ്റിൽ കാർ വാങ്ങുമ്പോൾ വില മാത്രം നോക്കാതെ നിങ്ങളുടെ ദിവസേന ഉപയോഗം, ഫാമിലി സൈസ്, മൈലേജ്, സേഫ്റ്റി, മെയ്ന്റനൻസ് ചിലവ്, ട്രാൻസ്മിഷൻ മുൻതൂക്കം എന്നിവ കൂടി പരിഗണിച്ചാണ് തീരുമാനം എടുക്കേണ്ടത്.
FAQ – ₹10 ലക്ഷം ബജറ്റിൽ മികച്ച കാറുകൾ
₹10 ലക്ഷം ബജറ്റിൽ 2026-ൽ നല്ല കാർ വാങ്ങാമോ?
അതെ. ₹10 ലക്ഷം ex-showroom ബജറ്റിൽ നിരവധി മികച്ച ഹാച്ച്ബാക്കുകളും കോംപാക്ട് SUV-കളും ലഭ്യമാണ്.
₹10 ലക്ഷം ബജറ്റിൽ ഏറ്റവും നല്ല മൈലേജ് കാർ ഏതാണ്?
മൈലേജിന് പ്രധാന്യം നൽകുന്നവർക്ക് Maruti Suzuki Swift പോലുള്ള ഹാച്ച്ബാക്ക് പരിഗണിക്കാം. CNG വേരിയന്റുകൾ ലഭിക്കുന്ന മോഡലുകളും യാത്ര ചിലവ് കുറയ്ക്കാൻ സഹായിക്കും.
₹10 ലക്ഷം ബജറ്റിൽ SUV വാങ്ങാൻ കഴിയുമോ?
കഴിയും. Maruti Fronx, Tata Punch തുടങ്ങിയ കോംപാക്ട് SUV/ക്രോസ്സോവർ മോഡലുകളുടെ വിവിധ വേരിയന്റും ഈ ബജറ്റ്-ൽ ലഭ്യമാണ്.
₹10 ലക്ഷം ബജറ്റിൽ ഓട്ടോമാറ്റിക് കാർ ലഭിക്കുമോ?
അതെ. Swift, Baleno, Tiago, Grand i10 Nios, Fronx, Punch എന്നിവയിൽ വേരിയന്റ് അനുസരിച്ച് AMT/ഓട്ടോമാറ്റിക് ഓപ്ഷനുകൾ ലഭ്യമാണ്.
₹10 ലക്ഷം ബജറ്റിൽ CNG കാർ വാങ്ങാമോ?
അതെ. Swift, Baleno, Tiago, Grand i10 Nios, Fronx, Punch എന്നിവയിൽ ലഭ്യമായ CNG വേരിയന്റുകൾ പരിശോധിക്കാം.
₹10 ലക്ഷം ഓൺ-റോഡ് ബജറ്റ് ആണെങ്കിൽ ഈ കാറുകൾ എല്ലാം വാങ്ങാമോ?
അങ്ങനെയാകണമെന്നില്ല. എക്സ്-ഷോറൂം വിലയ്ക്ക് പുറമെ RTO, ഇൻഷുറൻസ്, റെജിസ്ട്രേഷൻ തുടങ്ങിയ ചെലവുകൾ വരുന്നതിനാൽ ₹10 ലക്ഷം ഓൺ-റോഡ് ബജറ്റ് ആണെങ്കിൽ കുറഞ്ഞ/mid വേരിയന്റുകൾ ആയിരിക്കും കൂടുതൽ അനുയോജ്യം.
₹10 ലക്ഷം ബജറ്റിൽ 2026-ൽ വാങ്ങാവുന്ന മികച്ച കാറുകൾ തിരഞ്ഞെടുക്കുമ്പോൾ ഇന്ന് ഉപഭോക്താക്കൾക്ക് നിരവധി മികച്ച ഓപ്ഷൻസ് ഉണ്ട്.
നിങ്ങളുടെ ആവശ്യത്തിന് ഏറ്റവും അനുയോജ്യമായ കാർ തിരഞ്ഞെടുക്കാൻ ടെസ്റ്റ് ഡ്രൈവ് എടുക്കുകയും final on-road quotation പരിശോധിക്കുകയും ചെയ്യുക. പ്രത്യേകിച്ച് ₹10 ലക്ഷം എന്നത് on-road ബജറ്റ് ആണെങ്കിൽ വേരിയന്റ് തിരഞ്ഞെടുക്കുമ്പോൾ അധിക ശ്രദ്ധ നൽകണം.
