മാരുതി S-പ്രെസ്സോ ആണ് ഇന്ത്യയിൽ ഏറ്റവും വിലകുറഞ്ഞ വാഹനം. ഒരു ചെറുകുടുംബത്തിന് വളരെ ചിലവ് കുറഞ്ഞ, അല്ലെങ്കിൽ വീട്ടിലേക്ക് ആദ്യമായി ഒരു വാഹനം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക് പറ്റിയ ഒന്നാണ് മാരുതി S-പ്രെസ്സ്സോ. പ്രധാനമായും എടുത്ത് പറയേണ്ട ചില ഗുണങ്ങളാണ് ഇതിന്റെ ഇന്ധനക്ഷമത, ഗ്രൗണ്ട് ക്ലീറെൻസ്, വലുപ്പം കുറഞ്ഞ് ഒതുക്കം ഉള്ളൊരു വാഹനം, അതിലുപരി മാരുതിയുടെ കുറഞ്ഞ മൈന്റെനൻസ് ചിലവും. സ്ത്രീകൾക് വളരെ എളുപ്പത്തിൽ കൊണ്ടുനടക്കാൻ പാകത്തിന് ഉള്ള ഒരു ഉയർന്ന സീറ്റിങ് പൊസിഷനും നല്ല റോഡ് വിസിബിലിറ്റി ഉം ഇതിന് സഹായിക്കുന്നു.
ഒരു 1L പെട്രോൾ എൻജിൻ, അത്യാവിശ്യത്തിനു വേണ്ട ഫീച്ചറുകളായ പവർ വിൻഡോ, പവർ സ്റ്റീയറിങ്, AC അതിലുപരി അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളായ എയർബാഗ്, എബിഎസ്, ഇബിഡി പോലുള്ള ഫീച്ചറുകളും ലഭ്യമാണ്. ഉയർന്നിരിക്കുന്ന സിറ്റിംഗ്, നഗരത്തിരക്കുകളിൽ അനായാസം കൊണ്ടുനടക്കാവുന്ന ഒതുങ്ങിയ ഡിസൈനും, പാർക്കിംഗ് ഉം സുഗമമാക്കുന്നു എന്നത് സിറ്റി ഉപയോഗത്തിന് ഈ വാഹനത്തെ അനുയോജ്യമാക്കുന്നു. 22-25km/l എന്ന മൈലേജ് മാനുവൽ, ഓട്ടോമാറ്റിക് എന്നി വകഭേദങ്ങളിൽ ലഭിക്കുന്നതും പ്രശംസ അർഹിക്കുന്നു.
എന്നിരുന്നാലും S-പ്രെസ്സോ യ്ക്ക് പോരായ്മകളും ഉണ്ട്. ഉള്ഭാഗത്തെ പ്ലാസ്റ്റിക് ക്വാളിറ്റി, ഹൈവേകളിൽ ഉള്ള ഉയർന്ന വേഗതയില് സ്റ്റെബിലിറ്റി കുറവ്, അതിലുപരി ഈ വാഹനത്തിന്റെ ബോക്ക്സി രൂപം എല്ലാവരെയും ആകര്ഷിക്കുന്നതല്ല. ഈ സെഗ്മന്റിലെ മറ്റ് വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സേഫ്റ്റി ഒരു ചോദ്യചിഹ്നമാണ്.
മൊത്തത്തിൽ S-പ്രെസ്സോ ഒരു പ്രായോഗികമായ, കുറഞ്ഞവിലയിൽ സ്വന്തമാക്കാൻ പറ്റിയ, നല്ല ഇന്ധനക്ഷമത നൽകുന്ന നഗര ഉപയോഗങ്ങൾക് ഒരു നാലുപേർ അടങ്ങുന്ന കൊച്ചുകുടുംബത്തിനു പറ്റിയ ഒരു വാഹനം തന്നെയാണ്.
